ചെങ്ങന്നൂർ: വെള്ളപ്പൊക്ക ഭീഷണിയുടെ അഞ്ചാം ദിനവും മഴ മാറി നിന്നത് ചെങ്ങന്നൂരിലെ ജനങ്ങൾക്ക് ആശ്വാസമേകി. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. ചെങ്ങന്നൂരിലെ ഒരു ക്യാമ്പ് പിരിച്ചുവിട്ടു.
മംഗലം പാരീഷ് ഹാളിലെ ക്യാമ്പാണ് പിരിച്ചുവിട്ടത്. ഇനിയും 66 ക്യാമ്പുകളാണ് അവശേഷിക്കുന്നത്. 1737 കുടുംബങ്ങളിലെ 5734 പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. പമ്പ, അച്ചൻകോവിൽ, മണിമല, വരട്ടാർ,എന്നീ നദികളിലെ ജലനിരപ്പ് കുറഞ്ഞുവെങ്കിലും 25 വരെ അതിശക്തമായമഴ ഭീഷണി ഉള്ളതിനാൽ അത് വരെ ക്യാമ്പ് തുടരാനാണ് സാദ്ധ്യത. എന്നാൽ സ്വമനസാലെ വീടുകളിലേക്ക് പോകണം എന്ന് താല്പര്യം ഉള്ളവർക്ക് അതിന് അനുവാദം നൽകിയിട്ടുണ്ട്. പലർക്കും വെള്ളം കയറിയ വീടുകൾ വൃത്തിയാക്കാൻ സാധിക്കാത്തതിനാൽ മടങ്ങിപ്പോകാൻ സാധിക്കുന്നില്ല. ഓട്ടോറിക്ഷാ ഉൾപ്പെടെയുള്ള വാഹനങ്ങൾ വെള്ളത്തിനടിയിൽ പെട്ട വാർത്തകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
1737 കുടുംബങ്ങളിലെ 5734 പേർ ക്യാമ്പുകളിൽ