തിരുവല്ല: ട്രാവൻകൂർ ജനസേവ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3ന് സ്ത്രീ സുരക്ഷയും നിയമങ്ങളും എന്ന വിഷയത്തിൽ ഹൈക്കോടതി അഭിഭാഷക എം.എസ് കിരൺ ക്ലാസെടുക്കും. ഫൗണ്ടേഷൻ വൈസ് ചെയർമാൻ രമ രാജീവ് അദ്ധ്യക്ഷത വഹിക്കും.ഗൂഗിൽ മീറ്റിലാണ് ക്ലാസ്.