പത്തനംതിട്ട : കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മലയാലപ്പുഴ ഗോപാലകൃഷ്ണന്റെ 15-ാമത് അനുസ്മരണം നാളെ മലയാലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലം ജംഗ്ഷനിൽ നടക്കും. ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പുതിപ്പാട് അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി, ബ്ലോക്ക്, മണ്ഡലം പോക്ഷക സംഘടനാ നേതാക്കൾ പങ്കെടുക്കും.