adarav
പുരാഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ.സുധീഷ് വെൺപാല ബെന്യാമിനെ പൊന്നാടയണിയിക്കുന്നു

തിരുവല്ല: വയലാർ അവാർഡ് നേടിയ ബെന്യാമിനെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗങ്ങൾ വീട്ടിലെത്തി ആദരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.സുധീഷ് വെൺപാല ബെന്യാമിനെ പൊന്നാടയണിയിച്ചു. ജില്ലാ പ്രസിഡണ്ട് കൈപ്പട്ടൂർ തങ്കച്ചൻ, സംസ്ഥാന നേതാക്കളായ രമേശ്വരിയമ്മ, കെ.പി.രാധാകൃഷ്ണൻ, അജിത് തിരുമൂലപുരം, അനിൽ പനങ്ങാട്, അഡ്വ.സുരേഷ് പരുമല, രമേശ് ചന്ദ്രൻ, ഡി.ആത്മലാൽ, ഫിലിപ്പോസ് തുമ്പമൺ എന്നിവർ പങ്കെടുത്തു.