rodile-kuzhi-
കോന്നി തണ്ണിത്തോട് റോഡിലെ പയ്യനാമണ്ണ് ജംഗ്ഷന് സമീപം അപകട ഭീഷിണിയുയർത്തുന്ന കുഴി

കോന്നി: തണ്ണിത്തോട്- കോന്നി റോഡിലെ പയ്യനാമണ്ണ് ജംഗ്ഷന് സമീപം റോഡിലെ കുഴി അപകട ഭീഷണി ഉയർത്തുന്നു. കോന്നിയിൽ നിന്നും വരുന്ന വാഹനങ്ങൾ ഗുരുമന്ദിരത്തിനു സമീപത്തെ വളവിറങ്ങി ചെല്ലുമ്പോഴാണ് കുഴിയിൽ വീഴുന്നത്. തണ്ണിത്തോട് ഭാഗങ്ങളിൽ നിന്നും വരുന്ന വാഹങ്ങളും കുഴിയിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നുണ്ട് . പത്തലുകുത്തി മുതൽ പയ്യനാമണ്ണ് വരെയുള്ള ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതും അപകട ഭീഷണി ഉയർത്തുന്നു. ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നതും പതിവാണ്. പ്രദേശവാസികൾ ഇവിടെ അപകട മുന്നറിയിപ്പിനായി ചുവന്ന തുണി കെട്ടി വച്ചിരിക്കുകയാണ്. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.