തിരുവല്ല: ജല അതോറിട്ടി തിരുവല്ല സബ് ഡിവിഷൻ പരിധിയിൽ വെള്ളക്കരം കുടിശികയുള്ള ഉപഭോക്താക്കൾ ഈമാസം 31നകം കുടിശിക അടയ്ക്കണം. ഇല്ലെങ്കിൽ കുടിവെള്ള കണക്ഷനുകൾ നവംബർ ഒന്നുമുതൽ വിഛേദിക്കുമെന്ന് അസി.എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.