പത്തനംതിട്ട : ജില്ലയിൽ സംസ്ഥാന ജില്ലാതലത്തിലുള്ള ഔദ്യോഗിക പരിപാടികൾ സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ചുമതലയിൽ വിപുലമായ ഫോട്ടോ കവറേജ് നല്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയാറാക്കുന്നു.
ഡിജിറ്റൽ എസ്.എൽ.ആർ./മിറർലെസ് കാമറകൾ ഉപയോഗിച്ച് ഹൈ റസല്യൂഷൻ ചിത്രങ്ങൾ എടുക്കാൻ കഴിവുള്ളവരായിരിക്കണം അപേക്ഷകർ. ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെട്ടായിരിക്കും പ്രവർത്തനം.
ഫോട്ടോ കവറേജിനായി ഒരാൾക്ക് ഒരു ദിവസം പരമാവധി 1,700 രൂപയാണ് പ്രതിഫലം. അപേക്ഷ നവംബർ 5ന് വൈകിട്ട് 5 വരെ വകുപ്പിന്റെ കോട്ടയം മേഖലാ ഓഫീസിൽ സ്വീകരിക്കും. മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ് പി.ഒ., കോട്ടയം 686 002 എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ അപേക്ഷയും അനുബന്ധരേഖകളും നൽകാം. ഇ-മെയിലിൽ സ്വീകരിക്കില്ല.വിശദ വിവരത്തിന് ഫോൺ: 0481 2561030, 04682 222657.