പ്രമാടം : പൊന്തനാംകുഴി പാക്കേജ് എത്രയും വേഗം നടപ്പാക്കണമെന്ന് സിദ്ധനർ സർവീസ് സൊസൈറ്റി ആവശ്യപ്പെട്ടു. 2019 ഒക്ടോബർ 21 ന് ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് 32 കുടുംബങ്ങൾക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടത്. ഇപ്പോൾ രണ്ട് വർഷമായി. ഇവിടുത്തെ കുടുംബങ്ങളുടെ പുനരധിവാസത്തിന് സർക്കാർ 50 ലക്ഷം രൂപ വീതം അനുവദിച്ച് സർക്കാർ ഉത്തരവും ഇറക്കിയിട്ടുണ്ട്. എന്നാൽ തുടർ നടപടികൾ വൈകുന്നതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. മഴ ശക്തമാകുമ്പോൾ ക്യാമ്പുകളിൽ കഴിയേണ്ട സ്ഥിതിയാണ് ഇപ്പോഴുമുള്ളതെന്നും സംസ്ഥാന പ്രസിഡന്റ് സുധാമണിയും ജനറൽ സെക്രട്ടറി കെ. രവികുമാറും ചൂണ്ടിക്കാട്ടി.