പ്രമാടം : ടോയ് ലറ്റ് മാലിന്യം പാടശേഖരത്തിന് മദ്ധ്യത്തിലെ തോട്ടിൽ ഒഴുക്കിയതായി പരാതി. കുമ്പഴ- കോന്നി റോഡിൽ വെട്ടൂർ ജംഗ്ഷനും ആയിരവില്ലൻ ക്ഷേത്രത്തിനും മദ്ധ്യേയുള്ള കലുങ്കിന് സമീപമാണ് തോട്ടിലും പാടശേഖരത്തിലുമായി മാലിന്യം ഒഴുക്കിയത്. ഈ തോട് അച്ചൻകോവിലാറ്റിലാണ് ലയിക്കുന്നത്. ഇതിന് താഴെ നിരവധി ശുദ്ധജല പദ്ധതികളുമുണ്ട്. നാട്ടുകാർ പൊലീസിലും പഞ്ചായത്തിലും പരാതി നൽകി.