തിരുവല്ല: സത്യസായി ബാബ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നെടുമ്പ്രം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായങ്ങൾ നൽകി. ദുരിതബാധിതർക്ക് തുണിത്തരങ്ങളും മാസ്ക്കും കുട്ടികൾക്ക് ബിസ്‌ക്കറ്റുകളുമാണ് നൽകിയത്. നെടുമ്പ്രം പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്നകുമാരി, വില്ലേജ് ഓഫീസർ മഞ്ജുഷ കുമാരി, പഞ്ചായത്ത് അംഗങ്ങളായ ഗിരീഷ് കുമാർ, വൈശാഖ്, ശ്യാം ഗോപി, തോമസ് ബേബി എന്നിവർ പങ്കെടുത്തു.