കോഴഞ്ചേരി : എസ്.എൻ.ഡി.പി. യോഗം കോഴഞ്ചേരി യൂണിയനിൽ നടന്ന വൈദിക സമിതി യൂണിയൻ രൂപീകരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് മോഹൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈദിക യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ശാന്തി ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം തന്ത്രി മുഖ്യൻ നാരായണ പ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തി. വൈദിക സംഘം സംസ്ഥാന ജോ : സെക്രട്ടറി രാജിഷ് ശാന്തി, സംസ്ഥാന കമ്മിറ്റിയംഗം ഷാജി ശാന്തി കോഴഞ്ചേരി, യൂണിയൻ കൗൺസിലർമാരായ പ്രേംകുമാർ മുളമൂട്ടിൽ , രാജൻ കുഴിക്കാലാ, യൂത്ത് ജില്ലാ ജോ. സെക്രട്ടറി സോജൻ സോമൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിനീതാ അനിൽ, സെക്രട്ടറി ബാംബി രവീന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ജിനു ദാസ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ മിനി മണിയൻ, സുവർണ്ണ വിജയൻ എന്നിവർ പ്രസംഗിച്ചു.യൂണിയൻ സെക്രട്ടറി ദിവാകരൻ സ്വാഗതവും വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ നന്ദിയും പറഞ്ഞു.