റാന്നി: ചൈത്രം ക്ലബിന്റെയും ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ 24ന് രാവിലെ 10ന് ആരോഗ്യ പ്രവർത്തകരെ ആദരിക്കും. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർലി അദ്ധ്യക്ഷത വഹിക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി ആദരിക്കൽ ചടങ്ങ് നിർവഹിക്കും. ബ്ളോക്ക് പഞ്ചായത്ത് അംഗം നയന സാബു മുഖ്യപ്രഭാഷണം നടത്തും.