പ്രമാടം : ഗ്രാമപഞ്ചായത്ത് 2020- 21 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള തെങ്ങ് കൃഷി, പച്ചക്കറി വികസനം (ഗ്രോബാഗ് വിതരണം) , വാഴകൃഷി വികസനം, ഇഞ്ചി കൃഷി, വെറ്റില കൃഷി ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കർഷകർ 28 മുതൽ കൃഷി ഓഫീസിൽ എത്തണമെന്ന് ഓഫീസർ അറിയിച്ചു. ഈ വർഷം കരം അടച്ച രസീതിന്റെ പകർപ്പ്, ആധാർ, പാസ് ബുക്ക് കോപ്പി എന്നിവ ഹാജരാക്കണം