പഴകുളം: ആതിരമല ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളായ മണ്ണാകോണം, ആലുവിള, മൈലാടുംകളം എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ആവശ്യപെട്ടു. ഭാരതീയ ദളിത് കോൺഗ്രസ് പന്തളം ബ്ലോക്ക് പ്രസിഡന്റ് സി.കെ രാജേന്ദ്രപ്രസാദ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി വല്ലാറ്റൂർ വാസുദേവൻപിള്ള, കോൺഗ്രസ് വാർഡ് പ്രസിഡന്റ് എം.എസ് രാജൻ, ബൂത്ത് പ്രസിഡന്റ് ശിവാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലങ്ങൾ സന്ദർശിച്ചു. വ്യാപകമായ മണ്ണെടുപ്പ് തടയുന്നതിനു വേണ്ടി കർശന നടപടികൾ സ്വീകരിക്കണമെന്ന് യു.ഡി.എഫ് സംഘം ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു.