പന്തളം : പി.കെ. ബാലൻ മുപ്പത്തിനാലാമത് അനുസ്മരണ സമ്മേളനം സി.പി.എം പന്തളം ഏരിയ കമ്മിറ്റി ആക്ടിങ് സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കുരമ്പാല മേഖല കമ്മിറ്റി പ്രസിഡന്റ് ജോജോ തോമസ് അദ്ധ്യക്ഷത വഹിച്ചു. പന്തളം ബ്ലോക്ക് ക​മ്മിറ്റി സെക്രട്ടറി എൻ.സി. അഭീഷ്, സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗം ജി. പൊ​ന്ന​മ്മ, ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എം.ജി അനന്തകൃ​ഷ്ണൻ, വർഷ ബിനു, കെ. കമലാസനൻ പിള്ള , കെ . ഹരി, എസ്. ചന്ദ്രൻകുട്ടി, എം.കെ. മുരളീധരൻ, ജി. വിജയകുമാർ, കെ.ജി. ചന്ദ്ര​ഭാനു, ശ്രീകുമാർ, ശ്രീജി​ത്ത്​, അ​നിൽ എന്നിവർ സംസാരിച്ചു . ഡിവൈഎഫ്.ഐ കുരമ്പാല മേഖലാ സെക്രട്ടറി എം.കെ. സുജിത്ത് സ്വാഗതവും മേഖലാ ട്രഷറർ അനീഷ് നന്ദിയും പറഞ്ഞു .