പന്തളം : കുരമ്പാല തെക്ക് ആതിരമലയിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന മണ്ണാകോണം, ,ആലുവിള, മൈലാടുംകളം പ്രദേശങ്ങൾ യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, ഭാരതീയ ദളിത് കോൺഗ്രസ് പന്തളം ബ്ലോക്ക് പ്രസിഡന്റ് സി.കെ. രാജേന്ദ്രപ്രസാദ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി വല്ലാറ്റൂർ വാസുദേവൻപിള്ള, കോൺഗ്രസ് വാർഡ് പ്രസിഡന്റ് എം.എസ്. രാജൻ, ബൂത്ത് പ്രസിഡന്റ് ശിവാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. വ്യാപകമായ മണ്ണെടുപ്പ് തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.