പത്തനംതിട്ട : വിവിധ മണ്ഡലങ്ങളിൽ വാട്ടർ അതോറിട്ടി, പി.ഡബ്ല്യൂ.ഡി വകുപ്പുകൾ പൂർത്തീകരിക്കാനായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ നിർദേശം നൽകി. കളക്ടറേറ്റിൽ ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിലാണ് കളക്ടർ ഇക്കാര്യം നിർദേശിച്ചത്.
അടൂർ കെ.പി റോഡിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി സംബന്ധിച്ചുള്ള ജോലികൾ, കൊടുമൺ പറക്കോട് റോഡിൽ കിഫ്ബിയുമായി ബന്ധപ്പെട്ടുള്ളവ, പൊതുമരാമത്ത് പ്രവൃത്തികൾ എന്നിവ പൂർത്തിയാക്കണമെന്നും നിർദേശം നൽകി. നിലക്കൽ - ആങ്ങമൂഴി റോഡിൽ ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതിന് മുൻപായി റോഡുപണി പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും നിർദേശം നൽകി.