neerthadam

പത്തനംതിട്ട : നീർത്തടാധിഷ്ഠിത മാസ്റ്റർപ്ലാൻ തയാറാക്കുന്നതിന്റെ ഭാഗമായി ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു.

തൊഴിലുറപ്പ് പദ്ധതി ജോയിന്റ് കോ-ഓർഡിനേറ്ററായ എൻ.ഹരി, ജനപ്രതിനിധികളായ മിനി വർഗീസ്, സുജാത, കെ.സി.അജയൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ ചീക്കനാൽ, ഐമാലി ഈസ്റ്റ്, ഐമാലി വെസ്റ്റ്, പറയനാലി വാർഡുകളിലെ ഭൂപ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് ഐമാലി നീർത്തടം.