പത്തനംതിട്ട : അദ്ധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ ഗവ. സ്‌കൂളുകളിൽ ശുചീകരണം ആരംഭിച്ചു. തേക്കുതോട് ഗവ. ഹൈസ്‌കൂളിൽ തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. കുട്ടപ്പൻ ഉദ്ഘാടനം നിർവഹിച്ചു. ബിബിൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശ്രീലേഖ, പഞ്ചായത്ത് കോ-ഓർഡിനേറ്റർ ബിനോയ് നെടുമ്പുറത്ത്, തേക്കതോട് ഗവ. എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ബിന്ദു, ഒയാസിസ് ക്ലബ് പ്രസിഡന്റ് സൈലേഷ് തുടങ്ങിയവർ പങ്കെടുത്തു.