പത്തനംതിട്ട : മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് നടത്തിവരുന്ന റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോൺ പ്രോജക്ടിലേക്ക് താൽക്കാലിക ഡ്രൈവറായി സേവനം അനുഷ്ഠിക്കാൻ താല്പര്യമുള്ള ഡ്രൈവർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട്, കാലാവധിയുള്ള ആർ.ടി.പി.സി.ആർ, രണ്ട് ഡോസ് വാക്‌സിൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം പത്തനംതിട്ട ആർ.ടി.ഒ മുമ്പാകെ 30ന് വൈകിട്ട് 5ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. എൽ.എം.വി ലൈസൻസ് എടുത്ത് അഞ്ചുവർഷം പ്രവർത്തി പരിചയം ഉള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷകർ സേവന തൽപ്പരരായി ജോലി ചെയ്യാൻ തയാറുള്ളവർ ആയിരിക്കണം.