അടൂർ : കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന്റെ രണ്ടാംഘട്ടം നവംബർ പതിനാലിന് പൂർത്തിയാക്കുമെന്ന് ഡി. സി. സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കോൺഗ്രസ് ഏറത്ത് മണ്ഡലം ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അഡ്വ. ഡി. രാജീവ് അദ്ധ്യക്ഷതവഹിച്ചു. കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, കെ. പി. സി. സി അംഗം തോപ്പിൽ ഗോപകുമാർ, യു. ഡി. എഫ് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, മണ്ണടി പരമേശ്വരൻ, അഡ്വ. ബിജു ഫിലിപ്പ്, എസ്. ബിനു, സജി കൊട്ടയ്ക്കാട്, അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.