പത്തനംതിട്ട: ശ്രീനാരായണ ശാസ്ത്ര കലാപരിഷത്തും ജേസീസും സംയുക്തമായി നടത്തിയ അറിവ് പകരാം പദ്ധതി പ്രകാരം 'നേതൃത്വഗുണവും പ്രസംഗപാടവവും' ഓറിയന്റേഷൻ പ്രോഗ്രാം എസ്.എൻ.ഡി.പി. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ശാസ്ത്രകലാപരിഷത്ത് പ്രസിഡന്റ് സുനിൽ മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ട്രെയിനർ ഡോ. വിനോദ് രാജ്, ഇന്റർനാഷണൽ ട്രെയിനർ നിതിൻ കൃഷ്ണ, എസ്. ചിത്ര, ചിത്ര വിനോദ്, ശ്രീനാരായണ ശാസ്ത്ര കലാപരിഷത്ത് ഭാരവാഹികളായ കരുണാകരൻ പരുത്യാനിക്കൽ, രാജി മഞ്ചാടി, കെ.ജി. റെജി, സുരേഷ് കോന്നി, സുധ വാഴമുട്ടം, ബിജു മേക്കൊഴൂർ എന്നിവർ പ്രസംഗിച്ചു.