തിരുവല്ല: കവിയൂരിലെ കണിയാമ്പാറയിൽ പാറക്കുളത്തിൽ വീണ് വൃദ്ധൻ മരിച്ചു. മുണ്ടിയപ്പള്ളി നെടുമ്പാറ വീട്ടിൽ പി.സി തോമസ് (75) ആണ് മരിച്ചത്. കണിയാമ്പാറയ്ക്ക് സമീപത്തെ പാറക്കുളത്തിലേക്ക് കാൽവഴുതി വീഴുകയായിരുന്നു. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് അപകടം. സംഭവം കണ്ട സമീപവാസികൾ തിരുവല്ല പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാസേനയെത്തി മൃതദേഹം മുങ്ങിയെടുക്കുകയായിരുന്നു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.