ചെങ്ങന്നൂർ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി'സ്വാതന്ത്യ സമര പോരാട്ടങ്ങൾ കേരളത്തിൽ'എന്ന വിഷയത്തിലുള്ള ക്വിസ് മത്സരം 25 ന് രാവിലെ 11ന് ചെങ്ങന്നൂർ നഗരസഭാ ഓഫീസിൽ നടക്കും. മത്സരത്തിൽ പങ്കെടുക്കേണ്ടവർ 24ന് വൈകിട്ട് 5ന് മുമ്പായി 7306064668 എന്നഫോൺ നമ്പരിൽ ബന്ധപ്പെടണം.