ചെങ്ങന്നൂർ : വെള്ളപൊക്കം മൂലം ദുരിതത്തിലായ ക്ഷീരകർഷകർക്ക് യൂത്ത് കോൺഗ്രസ് പാണ്ടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിത്തീറ്റ നൽകി. ഏറ്റവും ദുരിതത്തിലായ 13ാം വാർഡിലെ ക്ഷീരകർഷകർക്ക് യൂത്ത് കെയറിന്റെ ഭാഗമായാണ് സഹായം നൽകിയത്. ഭക്ഷ്യകിറ്റും വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് കോശി പി .ജോൺ, ജില്ലാ യൂത്ത് കോൺഗ്രസ് നിർവഹക സമിതി അംഗം ജെയ്‌സൺ ചാക്കോ, നിതിൻ ജേക്കബ്, ജെറിൻ പള്ളിയിൽ, ബിനു എബ്രഹാം, സൂരജ്, സുബികുമാർ, ഗണേഷ് ആർ,ജോമോൻ പാണ്ടനാട് എന്നിവർ നേതൃത്വം നൽകി.