തിരുവല്ല: നഗരസഭാ ജനകീയാസൂത്രണ പദ്ധതിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫയൽ അദാലത്ത് നവംബർ അഞ്ചിന് രാവിലെ 10.30 മുതൽ വൈകിട്ട് നാലുവരെ നഗരസഭാ ഓഫിസിൽ നടക്കും. അദാലത്തിലേക്കുള്ള അപേക്ഷകൾ നവംബർ രണ്ടിന് വൈകിട്ട് 4 വരെ നഗരസഭാ ഓഫിസിൽ സ്വീകരിക്കും. കോടതികൾ/ സർക്കാർ/ മറ്റ് അധികാര സ്ഥാപനങ്ങൾ എന്നിവയുടെ പരിഗണനയിലുള്ള വിഷയങ്ങൾ ഒഴികെയുള്ളവയാണ് അദാലത്തിൽ പരിഗണിക്കുന്നത്.