24-csb-bank
ചെങ്ങന്നൂർ സി.എസ്.ബി ബാങ്കിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ സമരം സി.ഐ.ടി.യു ഏരിയാ പ്രസിഡണ്ട് എം. കെ മനോജ് ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: തൊഴിലാളി സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ കാത്തലിക് സിറിയൻ ബാങ്കിന് മുന്നിൽ പ്രതിഷേധയോഗം നടത്തി. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എം. കെ മനോജ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ചന്ദ്രൻ, പി.കെ.ശിവൻകുട്ടി, പി.ഡി.സുനീഷ് കുമാർ, എൻ.ആശാമണി, ഗംഗാദേവി, അജയഘോഷ്, സി.വി.ശശിധരൻ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട്, കല്ലിശേരി ബ്രാഞ്ചുകളിലും സമരം നടന്നു.