അടൂർ : സി. പി. എം അടൂർ നോർത്ത് ലോക്കൽ കമ്മിറ്റി സമ്മേളനം ഇന്ന് രാവിലെ ഒൻപതിന് അടൂർ എസ്. എൻ. ഡി. പി യൂണിയൻ ഹാളിൽ നടക്കും. രാവിലെ പത്തിന് പതാക ഉയർത്തൽ,പുഷ്പ്പാർച്ചന, രക്തസാക്ഷി പ്രമേയം എന്നിവയ്ക്ക് ശേഷം നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റിയംഗം സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. എൻ. സുനിൽ ബാബു റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ചർച്ചയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും .