കോന്നി : കേരള ജലവിഭവ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം ) നിയോജകമണ്ഡലം യോഗം നടന്നു .കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ഏബ്രഹാം വാഴയിൽ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറി റെജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഏബ്രഹാം വാഴയിൽ (പ്രസിഡന്റ് ) ബിജുമോൻ കെ.ജെ (വർക്കിംഗ് പ്രസിഡന്റ് ) സണ്ണി ജോർജ് (വൈസ് പ്രസിഡന്റ്) സന്തോഷ് കുമാർ വി.കെ (സെക്രട്ടറി )ഷിനു മാത്യു (ജോയിന്റ് സെക്രട്ടറി ) എം. ഒ. വർഗീസ്( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.