തെങ്ങമം: സി.പി.എം. തെങ്ങമം ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി മതവും - മാർക്സിസവും - ഒരു പുനർവായന എന്ന വിഷയത്തിൽ ജനകീയസെമിനാർ നടത്തി. സി.പി.എം തെങ്ങമം ലോക്കൽ സെക്രട്ടറി സി.ആർ ദിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം അഡ്വ.കെ.ബി. രാജശേഖരക്കുറുപ്പ് വിഷയാവതരണം നടത്തി. ഗോപകുമാർ തെങ്ങമം ‌, കെ.എൻ ശ്രീകുമാർ, അഡ്വ.എസ് മനോജ്,കെ. കുമാരൻ, റോയി ഫിലിപ്പ്, എ.ആർ അജീഷ് കുമാർ, ദിവ്യ റെജി മുഹമ്മദ്, സുധാകുറുപ്പ്, സുശീല കുഞ്ഞമ്മ കുറുപ്പ്, അഡ്വ.ആര്യാ വിജയൻ, അനു സി.തെങ്ങമം , വിനേഷ്.വി, ചന്ദ്രൻ എൻ.തോട്ടുവ എന്നിവർ പ്രസംഗിച്ചു.