തെങ്ങമം: അപൂർവ രോഗമായ എല്ലുപൊടിയുന്ന അസുഖം വന്ന് വേദനയിൽ കഷ്ടപ്പെടുന്ന ഭർത്താവിനെ രക്ഷിക്കാൻ കരുണ തേടിവീട്ടമ്മ. പഴകുളം പുന്തല വീട്ടിൽ ദേവീ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അലൽ ഭവനിൽ പ്രഭയാണ് ഭർത്താവിനെയും കുടുംബത്തെയും രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി സോഷ്യൽ മീഡിയ വഴി സഹായം തേടിയത്. ബിജുവിന് ഇരിക്കാനോ ഭക്ഷണം കഴിക്കാനോ നടക്കാനോ ആകാത്ത സ്ഥിതിയാണ്. ആദ്യം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സച്ചെങ്കിലും രോഗം സ്ഥിരീകരിക്കാൻ സാധിക്കാത്തതിനാൽ തിരുവനന്തപുരം ശ്രീചിത്രയിൽ കൊണ്ടു പോയി. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷം മൂന്ന് മാസത്തെ മരുന്നുകളുമായി തിരിച്ചു വീട്ടിൽ എത്തി. ഹോസ്പിറ്റലിൽ നിന്ന് വന്നതിന് ശേഷം അസുഖം കൂടുകയും തിരിച്ച് ശ്രീചിത്രയിൽ പോകാനുള്ള സാമ്പത്തീക ബുദ്ധിമുട്ടും കാരണം പ്രഭ വീണ്ടും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പോയി. നിലവിൽ തന്നിരിക്കുന്ന മരുന്നുകൾ നിറുത്താതെ കഴിക്കുക എന്ന നിർദ്ദേശമാണ് ലഭിച്ചത്. പ്രഭയും ഭർത്താവും ജോലി ചെയ്താണ് പത്തും, പതിഞ്ചും വയസുള്ള രണ്ടു കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള കുടുംബം കഴിഞ്ഞിരുന്നത്. ഇപ്പോൾ രണ്ടാൾക്കും ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. സുമനസുകളുടെ സഹായമുണ്ടെങ്കിൽ മാത്രമേ ഇവരുടെ ജീവിതവും ബിജുവിന്റെ ചികിത്സയും കുഞ്ഞുങ്ങളുടെ പഠിത്തവും മുന്നോട്ടു പോകൂ. പ്രഭയുടെ അക്കൗണ്ട് നമ്പർ 99980115264421 ഫെഡറൽ ബാങ്ക് അടൂർ ബ്രാഞ്ച് .ഐ എഫ് സി കോഡ് - FDRL0001042 GOOGLE PAY NUMBER-8281665224 PRABHA.B PHONE NUMBER :8281665224 9400517185.