അടൂർ: അടൂർ, കോന്നി, ചെന്നീർക്കര എന്നീ കേന്ദ്രീയ വിദ്യാലയങ്ങളിലെ താല്ക്കാലിക ഒഴിവുകൾ നികത്തുന്നതിനായി ഇന്റർവ്യൂ നടത്തുന്നു. പ്രൈമറി അദ്ധ്യാപകർ, സംഗീത ഇന്റർവ്യൂ അദ്ധ്യാപകർ, ഡോക്ടർമാർ എന്നിവർക്കായുള്ള അഭിമുഖം ഒക്ടോബർ 25ന് രാവിലെ എട്ടു മുതൽ അടൂർ കേന്ദ്രീയ വിദ്യാലയത്തിൽ വച്ചും, സംസ്കൃതം, സോഷ്യൽ സയൻസ്, പ്രവൃത്തി പരിചയ ശിക്ഷണം (മുൻപരിചയം)എന്നിവയ്ക്കുള്ള അഭിമുഖം 26ന് ചെന്നീർക്കരയിൽ വച്ചും നടക്കും. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി അതതു വിദ്യാലയങ്ങളിൽ കൃത്യം എട്ടിനു തന്നെ എത്തിച്ചേരേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.