പ്രമാടം : കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഫോറസ്റ്റ്, എക്സൈസ്, പൊലീസ് വിഭാഗങ്ങളിൽ നിന്ന് 16 ടീമുകൾ പങ്കെടുത്തു. കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രസന്നകുമാർ മുഖ്യാതിഥിയായിരുന്നു. എ.എസ്. ബിജു മെമ്മോറിയൽ ട്രോഫി ജില്ലാ എക്സൈസ് ടീം നേടി.