പന്തളം : സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം രൂപീകരിച്ച അക്ഷരസേനയിലെ അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണം പന്തളം പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു. നഗരസഭാ മുൻകൗൺസിലർ അഡ്വ. കെ എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.എസ്.കെ.വിക്രമൻ ഉണ്ണിത്താൻ അദ്ധ്യക്ഷത‌ വഹിച്ചു.

അഡ്വ.കെ. പ്രതാപൻ,ലൈബ്രറി കൗൺസിൽ താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം വിനോദ് മുളമ്പുഴ, നേതൃസമിതി കൺവീനർ കെ.ഡി. ശശിധരൻ എന്നിവർ ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്തു.സെക്രട്ടറി പി. ജി. രാജൻബാബു, പി. ചന്ദ്രശേഖരൻ പിള്ള, സന്തോഷ്.ആർ, കെ. ജി.ഗോപിനാഥൻനായർ, ടി.എസ്.ശശിധരൻ,അനൂപ്. ജി, എന്നിവർ സംസാരിച്ചു. അക്ഷരസേനയുടെ നേതൃത്വത്തിൽ ലൈബ്രറിയും പരിസരവും ശുചീകരണവും നടത്തി.