പ്രമാടം : കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴിയിൽ ളാക്കൂർ വെൽഫെയർ സ്കൂളിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. ഉയരത്തിൽ കെട്ടിയിരുന്ന കരിങ്കൽ ഭിത്തിയാണ് ഇടിഞ്ഞ് റോഡിലേക്ക് പതിച്ചത്. ശക്തമായ മഴയെ തുടർന്ന് റോഡിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.