ഇലന്തൂർ : ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ രക്ഷാധികാരിയായി വികസന സമിതി രൂപീകരിച്ചു. പൂർവ വിദ്യാർത്ഥികൾ, പഞ്ചായത്ത് അംഗങ്ങൾ, സാമൂഹ്യ പ്രവർത്തകർ , സന്നദ്ധ സംഘടനാഭാരവാഹികൾ എന്നിവർചേർന്നാണ് സമിതി രൂപീകരിച്ചത്. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് എസ്.വി. വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്‌കൂൾ സമുച്ചയം ഭൗതികവും അക്കാദമികവുമായി ഉയർന്ന നിലവാരത്തിൽ എത്തിക്കാൻ കൂട്ടായ ശ്രമങ്ങൾക്ക് തുടക്കം കുറിച്ചു. അതിനായി സ്‌കൂളിലെ പൂർവ വിദ്യാർത്ഥി പ്രൊഫ.തോമസ് ഉഴുവത്ത് ചെയർമാനും , സ്‌കൂൾ എച്ച്.എം. സലീന കെ.കൺവീനറുമായി 25 അംഗ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയിൽ പി.ആർ. പ്രദീപ്, മനോജ്. ബി.നായർ, രഘുകുമാർ കുറുന്താറ്റിൽ, എൻ.ദിലീപ്കുമാർ, പഞ്ചായത്തംഗങ്ങൾ എന്നിവർ അംഗങ്ങളാണ്. സ്‌കൂൾ തുറക്കൽ മുന്നൊരുക്കത്തിനായി നാളെ സ്‌കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ ശുചീകരണം, നടത്തുവാനും തീരുമാനമെടുത്തു.