25-ajimon-president
1. നാരങ്ങാനം 91 ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയിൽ നടന്ന പൊതുയോഗം യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ് കെ.എൻ. മോഹൻ ബാബു സമീപം. 2. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ശാഖാ പ്രസിഡന്റ് അജിമോൻ അജി ഭവൻ.

നാരങ്ങാനം : എസ്.എൻ.ഡി.പി. യോഗം 91 ാം നാരങ്ങാനം ശാഖയുടെ വിശേഷാൽ പൊതുയോഗം നടന്നു. യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു അദ്ധ്യക്ഷത വഹിച്ചു. പുതിയ ശാഖാ പ്രസിഡന്റായി അജിമോൻ അജി ഭവനെ തിരഞ്ഞെടുത്തു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം മിനി മണിയൻ, യൂണിയൻ കമ്മിറ്റി അംഗം വി.എസ്. സനിൽകുമാർ, ശാഖാ വൈസ് പ്രസിഡന്റ് വത്സമ്മ ശ്രീനിവാസൻ, ശാഖാ സെക്രട്ടറി മോഹനൻ ശ്രീനിവാസൻ, എന്നിവർ സംസാരിച്ചു.