അടൂർ : അടൂർ,കോന്നി,ചെന്നീർക്കര എന്നീ കേന്ദ്രീയ വിദ്യലയങ്ങളിലെ അദ്ധ്യാപക തസ്തികയിൽ താല്ക്കാലിക ഒഴിവുകൾ നികത്തുന്നതിനായി ഇന്റർവ്യൂ നടത്തുന്നു. പ്രൈമറി അദ്ധ്യാപകർ, സംഗീത ഇന്റർവ്യൂ അദ്ധ്യാപകർ, ഡോക്ടർമാർ എന്നിവർക്കായുള്ള അഭിമുഖം ഇന്ന് രാവിലെ 8 മുതൽ അടൂർ കേന്ദ്രീയ വിദ്യാലയത്തിൽ വച്ചും, സംസ്കൃതം, സോഷ്യൽ സയൻസ്, പ്രവൃത്തി പരിചയ ശിക്ഷണം (വർക്ക്ഷോപ്പ് എക്സ്പീരിയൻസ്) എന്നിവയ്ക്കുള്ള അഭിമുഖം 26ന് ചെന്നീർക്കര കേന്ദ്രീയവിദ്യാലയത്തിലും നടക്കും. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ബന്ധപ്പെട്ട വിദ്യാലയങ്ങളിൽ കൃത്യം 8ന് തന്നെ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.