കലഞ്ഞൂർ : അദ്ധ്യയനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഗവ. എച്ച്.എസ്.എസ്.ആൻഡ് വി.എച്ച്.എസ്.എസിൽ മുന്നൊരുക്ക ആലോചനായോഗം ചേർന്നു. വിവിധ രാഷ്ട്രീയ-ഉദ്യോഗസ്ഥ ജനപ്രതിനിധികൾ പങ്കെടുത്തു. വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകൾ പുറപ്പെടുവിച്ചിരിക്കുന്ന നിർദേശങ്ങൾ രോഗപ്പകർച്ച തടയുന്നതിനായി കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചു. ആരോഗ്യ-പൊലീസ് വകുപ്പുകളുടെ കർശന നിരീക്ഷണത്തിലായിരിക്കും ആദ്യദിനങ്ങളിൽ വിദ്യാലയ പ്രവർത്തനം. സമ്മതപത്രം നൽകിയ രക്ഷിതാക്കളുടെ കുട്ടികൾക്ക് മാത്രമായിരിക്കും പഠന പ്രവർത്തനങ്ങൾ ഒഴിവാക്കി മാനസിക ഉല്ലാസത്തിനായി വിദ്യാലയത്തിൽ എത്തുക. പി.ടി.എ. പ്രസിഡന്റ് എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, പഞ്ചായത്തംഗങ്ങളായ രമ സുരേഷ്, പി.എസ്. അരുൺ,കെ. സോമൻ, പ്രിൻസിപ്പൽമാരായ പി. ജയഹരി, എസ്. ലാലി, സീനിയർ അസിസ്റ്റന്റ് ഷാനി എം.ഖാൻ, ഫിലിപ്പ് ജോർജ് എന്നിവർ പ്രസംഗിച്ചു.