പന്തളം : സി.പി.എം തട്ട പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി ലോക്കൽ സമ്മേളനം 31ന് പെരുമ്പുളിക്കൽ സ്‌കൂളിൽ നടക്കും. ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പർ പ്രൊഫ: ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്യും. ബ്രാഞ്ച് സെക്രട്ടറിമാർ പെരുമ്പുളിക്കൽ കുളവള്ളി ഗോപാലകൃഷ്ണൻ, പെരുമ്പുളിക്കൽ വായനശാല കെ.ജെ. ലിജോ, മന്നംനഗർ മനീഷ് ഗോപാൽ , പടുക്കോട്ടുക്കൽ രാധാകൃഷ്ണകുറുപ്പ്, കൈരളി സി.പി. ബിജു, മാമൂട് അഡ്വ.വിജയകുമാർ, മാമൂട് കിഴക്ക് ടി.ജോസഫ്, രണ്ടാലുംമൂട് കെ.ജെ.കുമാരി, നിരക്കുപാറ.ബി. മുരളി, കണ്ടാളംതറ കെ.കുട്ടപ്പൻ, ചെറിലയം കുഞ്ഞപ്പി ഡാനിയേൽ, പള്ളിമുക്ക് ഡി. സോമൻ, പറന്തൽ പി.എസ്. ഉദയകുമാർ, ബ്രാഞ്ച് സമ്മേളനങ്ങൾ ഏരിയ ആക്ടിംഗ്സെക്രട്ടറി ആർ. ജ്യോതികുമാർ, എസ്. രാജേന്ദ്രപ്രസാദ്, സി.കെ. രവിശങ്കർ, വി.പി. രാജേശ്വരൻ നായർ, ലസിതാ നായർ, എൻ.സി. അഭിഷ് , സാം ഡാനിയേൽ എന്നിവർ ഉദ്ഘാടനം ചെയ്തു.