25-plus-one-sndp
എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ കർമ്മനിരത പ്രവർത്തനം മുന്നേറാൻ സംഘടന 4ാം മത് സംയുക്ത യോഗം 2863ാം പാറപ്പാട് ശാഖയിൽ യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം ഉദ്ഘാടനം ചെയ്യുന്നു. മോഹനൻ കൊഴുവല്ലൂർ, കെ.ആർ. മോഹനൻ , അനിൽ അമ്പാടി, ജയപ്രകാശ് തൊട്ടാവാടി, അഡ്വ. കെ.വി. ജയപ്രകാശ്, പി.ആർ. ഉത്തമൻ എന്നിവർ സമീപം

ചെങ്ങന്നൂർ : എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് പിന്നാക്ക വിഭാഗത്തിലെ കുട്ടികൾക്ക് സംവരണം ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ ആവശ്യപ്പെട്ടു. സർക്കാർ ശമ്പളം നൽകുന്ന സ്‌കൂൾ മാനേജുമെന്റുകളുടെ നടപടിയിലൂടെ അരലക്ഷത്തിൽപ്പരം പിന്നാക്ക വിഭാഗകുട്ടികൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്ന് യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം പറഞ്ഞു. 2863ാം പാറപ്പാട് ശാഖയിൽ ചെങ്ങന്നൂർയൂണിയന്റെ കർമ്മനിരത പ്രവർത്തനം മുന്നേറാൻ സംഘടനാ സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അനിൽ പി.ശ്രീരംഗം. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ കുട്ടികളിൽ പലർക്കും പ്രവേശനം ലഭിച്ചിട്ടില്ല. സർക്കാരിന്റെ സത്വരനടപടികൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങൾ നിവേദനം നൽകി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും യൂണിയൻ അഡ്.കമ്മിറ്റി അംഗവുമായ കെ.ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ അനിൽ അമ്പാടി, മോഹനൻ കൊഴുവല്ലൂർ, ബി. ജയപ്രകാശ് തൊട്ടാവാടി എന്നിവർ പ്രസംഗിച്ചു. ദീർഘകാലം യൂണിയന്റെ വൈസ് പ്രസിഡന്റായിരുന്ന അഡ്വ. പി.എൻ. വേണുഗോപാൽ, പാറപ്പാട് ശാഖാ പ്രസിഡന്റുമാരായിരുന്ന തെക്കേപ്പറമ്പിൽ പി.കെ.ശശിധരൻ, വിനോദ് ഭവനത്തിൽ ടി.കെ.സോമനാഥൻ എന്നിവർക്ക് യൂണിയന്റെ ആദരവും ഉപഹാര സമർപ്പണവും നടത്തി. പോഷക സംഘടനകളുടെ യൂണിയൻ ഭാരവാഹികളും ശാഖാഭാരവാഹികളും പങ്കെടുത്ത സംയുക്ത യോഗത്തിൽ ശാഖാ പ്രസിഡന്റ് അഡ്വ.കെ.വി. ജയപ്രകാശ് സ്വാഗതവും സെക്രട്ടറി പി.ആർ. ഉത്തമൻ കൃതജ്ഞതയും പറഞ്ഞു.