ചെങ്ങന്നൂർ : ഒരുക്കാം കുരുന്നുകൾക്ക് സുരക്ഷിത വിദ്യാലയം പദ്ധതിയുമായി സേവാഭാരതി ചെറിയനാട് പഞ്ചായത്ത് കമ്മിറ്റി. കൊവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ചെറിയനാട് പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളും ശുചീകരിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ചെറിയനാട് ദേവസ്വം ബോർഡ്, നീലകണ്ഠ വിദ്യാപീഠം തുടങ്ങിയ സ്‌കൂളുകളാണ് ആദ്യഘട്ടത്തിൽ ശുചീകരിച്ചത്. സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് ബാലഗോപാൽ ,സെക്രട്ടറി രാജുക്കുട്ടൻ, ട്രഷറർ ഓമനക്കുട്ടൻ, വൈസ് പ്രസിഡന്റ് നിഷ, ആർ.എസ്.എസ് ചെറിയനാട് മണ്ഡൽ കാര്യവാഹ് സോനു, സഹ കാര്യവാഹ് കൃഷ്ണദാസ്, സേവാ പ്രമുഖ് ലാലു സോമൻ, ശാരീരിക് പ്രമുഖ് അപ്പു തുടങ്ങിയവർ നേതൃത്വം നൽകുന്നു.