ചെങ്ങന്നൂർ : പുലിയൂർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗവും ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പി.എൻ. സുകുമാരപണിക്കർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഡി. നാഗേഷ് കുമാർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ബി.കെ. മോഹൻദാസ് വിവിധ എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു. ഡയറക്ടർ ബോർഡംഗമായി തിരഞ്ഞെടുക്കപ്പെട്ട താലൂക്ക് പ്രസിഡന്റിനെ ആദരിച്ചു. കരയോഗം സെക്രട്ടറി വി.കെ പുരുഷോത്തമൻ പിളള, എൻ. വിജയൻ പിളള, സി.പി. ജയകുമാർ, ടി.എൻ. രാജഗോപാൽ, പ്രൊഫ. കെ.എൻ. ഗോപാലകൃഷ്ണകുറുപ്പ്, മോഹൻ സി. നായർ, എൻ.കെ. രാമചന്ദ്രകുറുപ്പ്, കെ.എൻ. ബാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.