ചെങ്ങന്നൂർ: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. രാജീവ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ. ജയൻ, സന്തോഷ്‌കുമാർ, ഡി. സരേഷ്, എം.എസ്. ജയൻ, സി.വി. രാജു, മുരളി, സജീദ്, മുരളീധരക്കുറുപ്പ്, എം.ആർ. രാജേന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.