തിരുവല്ല: ബി.ജെ.പി നേതൃത്വത്തിൽ മണ്ഡലത്തിലെ പ്രളയ ദുരിതാശ്വാസ സാധനങ്ങളുടെ വിതരണം ബി.ജെ.പി സംസ്ഥാന സമിതിയംഗവും ഐ.ടി സെൽ സംസ്ഥാന കോർഡിനേറ്ററുമായ ജയശങ്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, വൈസ് പ്രസിഡന്റ് രാജ് പ്രകാശ് വേണാട്ട്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അനീഷ് പുത്തിരി, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശാലിനി കുമാരി, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിജേഷ് വടക്കനാട്ട്. വൈസ് പ്രസിഡന്റ് രാജീവ് പരിയാരത്ത് മല, പഞ്ചായത്ത് ഭാരവാഹികളായ അജി നിരണം, പ്രതീഷ് ജി.പ്രഭു, ഗോപിനാഥക്കുറുപ്പ്, സുധീഷ് മന്നം കരച്ചിറ, ജനപ്രതിനിധികളായ മായാദേവി, സന്ധ്യാമോൾ, റിൻസൺ തോമസ്, സജീവ് പരിയാരത്ത്, അശോകൻ, വൈശാഖ് എന്നിവർ പങ്കെടുത്തു.