25-sevabharathi-2
1. സമാപന സഭയിൽ വി. മുരളീധരൻ സന്ദേശം നൽകുന്നു. 2. ശുചീകരണ പ്രവർത്തനം ചിത്രങ്ങളിലൂടെ

മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതമേഖലകളിൽ ശുചീകരണ യജ്ഞവുമായി ജില്ലാ സേവാഭാരതിയും ആർ.എസ്.എസ് പ്രവർത്തകരും. മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലെ ഏഴ് പഞ്ചായത്തുകളിലാണ് ശബരിഗിരി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1200 ൽ പരം സേവാഭാരതി പ്രവർത്തകർ മഹാശുചീകരണ യജ്ഞം നടത്തിയത്. വിഭാഗ് കാര്യവാഹ് ഒ.കെ.അനിൽ, സഹകാര്യവാഹ് വി. ബിനു, കാര്യകാരി സദസ്യൻ ജി.ഹരികൃഷ്ണൻ, ജില്ലാ കാര്യവാഹ് ജി. രജീഷ്, സഹസംഘചാലക് വി.പി. വിജയമോഹൻ, സഹകാര്യവാഹ് എസ്. അനിൽകുമാർ, പ്രചാരക് കെ.എം. മനോജ്, സേവാപ്രമുഖ് എൻ .സന്തോഷ് കുമാർ, ശാരീരിക് പ്രമുഖ് ഹരികൃഷ്ണൻ, വ്യവസ്ഥാ പ്രമുഖ് രമേശ്, മല്ലപ്പള്ളി സംഘചാലക് പ്രൊഫ. അനിൽകുമാർ, മല്ലപ്പള്ളി, റാന്നി, തിരുവല്ല ഖണ്ഡ്കാര്യവാഹുമാർ എന്നിവർ മല്ലപ്പള്ളിയിലും വിഭാഗ് സംഘചാലക് സി .പി .മോഹനചന്ദ്രൻ , സേവാൻ മുഖ് സി .എൻ .രവികുമാർ , വ്യവസ്ഥാ പ്രമുഖ് പി.സുനിൽ, ജില്ല സഹകാര്യവാഹ് മോഹൻദാസ്, ബൗദ്ധിക് പ്രമുഖ് എസ്. പ്രദീപ്, സഹശാരീരിക് പ്രമുഖ് പി.ജി പ്രദീപ് കുമാർ, ബി ജെ .പി ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ ഷാജി എന്നിവർ ഇരവിപേരൂരിലും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സമാപന സഭയിൽ സംഭാഗ് സഹകാര്യവാഹ് വി മുരളീധരൻ സന്ദേശം നൽകി.