മല്ലപ്പള്ളി : പൊതു ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ രാജ്യത്തിന് അഭിമാനകരമാണെന്നു മാത്യു .ടി.തോമസ് എം.എൽ.എ.കൊവിഡ് കാലഘട്ടത്തിൽ ആരോഗ്യ വകുപ്പിന്റെ സംഭാവന ലോകോത്തരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ചുമതലയിൽ നവീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ബി.ഈ.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. ജോസൻ താക്കോൽദാനം നിർവഹിച്ചു. അനിയൻ മാത്യു, കുഞ്ഞുകോശി പോൾ, ലൈല അലക്‌സാണ്ടർ, ഡോ. സിനിഷ്.പി. ജോയി, സി.എൻ. മോഹൻ, ഷാജി ജോൺ, ജോൺ മത്തായി, പി.വി. പ്രസാദ്, ഡോ. മാത്യു മാറേറ്റ് എന്നിവർ പ്രസംഗിച്ചു. എ.കെ.ജി പാലയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ബിനു വർഗീസ്, സെക്രട്ടറി കെ.എം. എബ്രഹാം, എച്ച്.എം.സി അംഗങ്ങൾ കെ.കെ.സുകുമാരൻ, രാജൻ ഈപ്പൻ,പി.കെ. രാജശേഖരൻ നായർ, ജോസഫ് ഇമ്മാനുവേൽ, എം.എച്ച്. അൻസാരി, സാംകുട്ടി പാലക്കമണ്ണിൽ എ. ഐ.ബി.ഈ.എ ഭാരവാഹികളായ ടി.എസ്. ഉദയൻ, ഹരിശങ്കർ കർത്ത, പൊന്നപ്പൻ, സോമൻ, മുത്തു തുടങ്ങിയവർ പങ്കെടുത്തു.