പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ത്രിതല പഞ്ചായത്ത്, മുനിസിപ്പിൽ കോൺഗ്രസ് അംഗങ്ങൾക്കായുള ഏകദിന ശില്പശാല നാളെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പത്തനംതിട്ട രാജീവ് ഭവൻ ഓഡിറ്റോറിയത്തിൻ നടക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ. കുര്യൻ ശില്പശാല ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി ഭാരവാഹികൾ, മറ്റ് നേതാക്കൾ എന്നിവർ പ്രസംഗിക്കും. പഞ്ചായത്ത് രാജ് സംവിധാനം പുതിയ കാലത്തെ വെല്ലുവിളികൾ, കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണത്തിൽ കോൺഗ്രസ് ജനപ്രതിനിധികളുടെ പങ്ക് എന്നീ വിഷയങ്ങളിൽ സിയൂസി സംസ്ഥാന റിസോഴ്‌സ് പേഴ്‌സൺ അംശുലാൽ പൊന്നാറ ക്ലാസുകൾ നയിക്കും. പഞ്ചായത്ത് മുനിസിപ്പൽ പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുക്കും. ശില്പശാലയിൽ പങ്കെടുക്കുവാനുള്ള ജില്ലയിലെ കോൺഗ്രസ് ജനപ്രതിനിധികൾ രാവിലെ 10ന് മുമ്പായി പത്തനംതിട്ട രാജീവ് ഭവനിൽ എത്തി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അറിയിച്ചു.