കീഴ്‌വായ്പൂര് : തെക്കുംതല പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകൾ എയർഫോഴ്‌സ് കാന്റീൻ ഉദ്യോഗസ്ഥ ഗീത അനിൽകുമാർ (52) കോയമ്പത്തൂർ സുലൂരിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചു. ഭർത്താവ് എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ പുല്ലാട് പൂവത്തൂർ ശ്രീഭദ്ര നിവാസിൽ അനിൽകുമാറിനൊപ്പം ബൈക്കിൽ മടങ്ങവേ സൈക്കിൾ യാത്രക്കാരൻ കുറുകെ ചാടിയാണ് അപകടം. സംസ്‌കാരം പിന്നീട് . മകൾ : ആതിര (വിദ്യാർത്ഥിനി കേന്ദ്ര വിദ്യാലയം സുലൂർ).