തിരുവല്ല: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കവിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് കമ്മിറ്റി രൂപീകരണ ഏകദിന ശില്പശാലയും ഗാന്ധിജിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, അഡ്വ.റെജി തോമസ്, ജില്ലാ സെക്രട്ടറി കോശി പി.സക്കറിയ, ബ്ലോക്ക്‌ പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, കവിയൂർ മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം, ബ്ലോക്ക്‌ സെക്രട്ടറിമാർ, മണ്ഡലം ഭാരവാഹികൾ, ബൂത്ത്‌ പ്രസിഡന്റുമാർ, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ, ബൂത്ത്‌ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.